ന്യൂഡല്‍ഹി: ഇന്ത്യന്‍ സമൂഹത്തില്‍ ഹിംസക്ക് സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ എല്ലാവരും ഉയര്‍ത്തിപ്പിടിക്കണം. വികസനത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്ത് ദൃശ്യമാണ്. എന്നാല്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി രാജ്യത്തിന്റെ വികസനം തടസപ്പെടുത്തരുതെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കണം. വനിതകള്‍ക്ക് നമ്മുടെ സംസ്കാരത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. അവരുടെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കണം. വിദ്യാഭ്യാസമെന്നാല്‍ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെന്നും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്ഥിതിയാണെന്നും രാഷ്ട്രപതി പറഞ്ഞു.