Kerala

ഇന്ന് അത്തം

കൊച്ചി: ഇന്ന് അത്തം. ചാണകമുറ്റത്ത് പൂക്കളം തീര്‍ത്ത് ഓണത്തപ്പനെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങുന്ന ദിനം. അത്തം പത്തിന് തിരുവോണം എന്നാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ പാടിപ്പതിഞ്ഞ ചൊല്ല്. എന്നാല്‍ ഇത്തവണ നക്ഷത്രത്തിന്റെ സഞ്ചാരദൈര്‍ഘ്യം കൂടുകയും ഒരു ദിവസത്തേക്ക് കൂടി വ്യാപിക്കുകയും ചെയ്യുന്നു. നക്ഷത്രവൃദ്ധിയെന്ന ഈ പ്രതിഭാസം മൂലം പതിനൊന്നാം ദിനത്തിലാണ് ഇക്കുറിയും തിരുവോണം.

പൂക്കൂടയുമായി ആവേശത്തോടെ തൊടിയിലോടുന്ന ബാല്യം ഇന്ന് അന്യമാകുന്ന കാഴ്ചകളിലൊന്നാണ്. കഴിഞ്ഞ കാലത്തിന്റെ ആ മണമുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കാനുള്ള ദിനം കൂടിയാകുന്നു അത്തം. കര്‍ക്കിടകത്തിന്റെ കഷ്ടകാണ്ഡം മറികടന്ന്, നന്മയുടെ മാവേലിയെ വരവേല്‍ക്കാന്‍, മുറ്റത്ത് മാത്രമല്ല, മനസ്സിലും ഒരുക്കാം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും നല്ല പൂക്കളം.

നന്മയുടെ വാല്‍ക്കണ്ണാടിയില്‍ തെളിയട്ടെ ഓണനിലാവ്, എല്ലാ പ്രേക്ഷകര്‍ക്കും ജനം ടിവിയുടെ ഓണാശംസകള്‍.

418 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close