ന്യൂഡല്‍ഹി: ആരോഗ്യപരിപാലനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന് ഈ വര്‍ഷം സെപ്തംബര്‍ 25ന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ നടന്ന പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ദേശീയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിനോട് അനുബന്ധമായിട്ടാണ് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ അഭിയാന് വരുന്നത്. ഇന്ത്യയിലെ പാവപ്പെട്ടവരായ ജനങ്ങള്‍ക്ക് ഏറ്റവും മികച്ചതും നൂതനവുമായി ആരോഗ്യസേവനങ്ങള്‍ ഇതിലൂടെ ഉറപ്പു വരുത്തും.
പണമില്ലാത്തതാണ് പലപ്പോഴും മികച്ച സൗകര്യങ്ങള്‍ തേടുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നത്. ഗവണ്മെന്റിന്റെ ഈ പദ്ധതി 50 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ക്ക് ഗുണം ചെയ്യും. ഇന്ത്യയെ ദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കുക എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ ഈ കാരണം കൊണ്ട് അവര്‍ക്ക് മികച്ച സേവനം ലഭ്യമാകാതെ പോകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഞ്ചാമത് സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇന്ന് ചെങ്കോട്ടയില്‍ നടന്നത്.