ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ബുധനാഴ്ച രാവിലെയാണ് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പ്രസ്താവനകളും നടത്തുന്നില്ലെന്നും തന്റെ സ്വകാര്യതയെ മാദ്ധ്യമ സുഹൃത്തുക്കള്‍ മാനിക്കണമെന്നും അശുതോഷ് പറഞ്ഞു.