പത്തനംതിട്ട : ആറന്മുളയിലും പരിസര പ്രദേശങ്ങളിലും വീടുകളിൽ ജനം കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ആറന്മുള ക്ഷേത്രം മുതൽ തുരുത്തിമല കോഴിപ്പാലം മാലക്കര വരെ ആളുകൾ വീടുകളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട് . പലയാളൂകളും സഹായം അഭ്യർത്ഥിച്ച് ഫേസ്ബുക്കിൽ പോസ്റ്റിടുന്നുണ്ട് . വിദേശത്തുള്ള ബന്ധുക്കളാണ് ഇവർക്ക് വേണ്ടി പോസ്റ്റുകൾ ഇടുന്നത്.
പലയിടത്തേക്കും റെസ്ക്യൂ ടീമുകൾ പോയിട്ടുള്ളതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല . പ്രമുഖ മാദ്ധ്യമ പ്രവർത്തകനായ രാജേഷ് പിള്ളയും കുടുംബവും വീടിന്റെ മുകളിലത്തെ നിലയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കാണിച്ച് സഹോദരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീടിന്റെ ഒരു നില പൂർണമായും വെള്ളം കയറിയെന്നും കളക്ടറേറ്റിലും ടോൾ ഫ്രീ നമ്പറിലും വിളിച്ചിട്ട് സഹായം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.
https://www.facebook.com/photo.php?fbid=10215152749964099&set=a.2917434226925.133314.1592842242&type=3&permPage=1
ഫയർഫോഴ്സിന്റെ രണ്ട് ബോട്ടുകൾ സ്ഥലത്തേക്ക് പോയതായി റിപ്പോർട്ടുണ്ട്.