Kerala

പ്രധാനമന്ത്രി ഇടപെട്ടു : മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൂടുതൽ ജലം കൊണ്ടു പോകും: എല്ലാ ആവശ്യങ്ങൾക്കും കേന്ദ്രം അനുകൂലമായി പ്രതികരിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകാൻ തമിഴ്നാട് തയ്യാറായെന്ന് മുഖ്യമന്ത്രി. തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തി.തമിഴ്നാട് കൂടുതൽ ജലം കൊണ്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഷയം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.മുല്ലപെരിയാർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. നീരൊഴുക്കിന് തുല്യമായ വെള്ളം ഇപ്പോൾ തമിഴ്നാട് കൊണ്ടു പോകുന്നു. അതിനാൽ തന്നെ മുല്ലപ്പെരിയാറിനെ സംബന്ധിച്ച് ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ രക്ഷാപ്രവർത്തകരെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് കരസേനയേയും, ദുരന്തനിവാരണ സേനയേയും ,കരസേന എൻജിനീയറിങ്ങ് വിഭാഗത്തെയും ആണ് ആവശ്യപ്പെട്ടത് രക്ഷാപ്രവർത്തകരെ ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കാൻ C- 17 വിമാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്

എല്ലാത്തിന്നും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല പ്രതികരണമാണ് ഉള്ളത്. ഡിഫൻസ് സെക്രട്ടറിയുമായും ഹോം സെക്രട്ടറിയുമായി ചർച്ച ചെയ്ത് വിമാനം എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു.കൂടുതൽ ബോട്ടുകൾ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാത്തിനും കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂല നിലപാടാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു

ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കും.സ്ഥിതി അതീവ ഗുരുതരമെന്നും മുഖ്യമന്ത്രി പറഞ്ഞു .ഏറ്റവും അധികം കെടുതി ഉണ്ടായ ഇന്ന് മാത്രം 25 പേർ മരിച്ചു. ഓഗസ്റ്റ് 9 മുതൽ ഇതുവരെ 67 മരണങ്ങൾ നടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായും ചർച്ച ചെയ്തു

സംസ്ഥാനം ആവശ്യപ്പെട്ട് എല്ലാ കാര്യങ്ങളിലും സഹായിക്കാം എന്ന് ഉറപ്പ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പോസിറ്റീവായ നിലപാടാണ് പ്രധാന മന്ത്രി സ്വീകരിച്ചത്. ഗവർണ്ണറെ നേരിട്ടെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പത്ര സമ്മേളനത്തിൽ പറഞ്ഞു.

9K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close