Kerala

പ്രളയമാണ് : സുരക്ഷിതമാണെന്ന് കരുതി ധീരത ചമഞ്ഞ് അധികൃതർ പറയുന്നത് കേൾക്കാതിരിക്കുന്നവരോട് ഒരു രക്ഷാപ്രവർത്തകന് പറയാനുള്ളത്

കൊച്ചി : കേരളം മഴക്കെടുതിയിൽ മുങ്ങുമ്പോൾ ഒരു രക്ഷാ പ്രവർത്തകന്റെ കുറിപ്പ് ..പൊലീസും ഫയർ ഫോഴ്സുമെല്ലാം ഊണും ഉറക്കവുമില്ലാതെ പ്രവർത്തിക്കുകയാണ് . എന്നാൽ ഇപ്പോഴും പലരും വീട്ടിൽ നിന്ന് മാറി താമസിക്കാൻ കൂട്ടാക്കാതെ ധീരത ചമയുകയാണെന്നും ഇത് കാര്യങ്ങൾ വഷളാക്കുകയാണെന്നും ആലുവ സ്വദേശിയും സേവാഭാരതി പ്രവർത്തകനുമായ ജിഷ്ണു പറയുന്നു..

ജിഷ്ണുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ..

രാവിലെ മുതലുള്ള അനുഭവമാണ്…
സാധിക്കുന്നവർ മറ്റുള്ളവരിൽ എത്തിക്കുക.

രാവിലെ മുതൽ പ്രളയബാധിത പ്രദേശങ്ങളിൽ ഞങ്ങളാൽ ആവുന്ന സഹായവുമായി സർക്കാർ സംവിധാനങ്ങളോടൊപ്പമുണ്ട്.

പെരിയാറിന്റെ തീരത്ത് വെള്ളം കണക്കില്ലാതെയാണ് കൂടുന്നത്. ഇവിടെയെല്ലാം ഒരാൾ പൊക്കത്തിന് മുകളിൽ വെള്ളം എത്തിനിൽക്കുന്നു. ഇപ്പോഴും പലരും വീട്ടിൽ നിന്നും മാറിതാമസിക്കാൻ കൂട്ടാക്കാതെ ‘ധീരത’ ചമയുകയാണ്.

പോലീസും ഫയർഫോഴ്സ്‌ ഉദ്യോഗസ്ഥരുമൊക്കെ ഉറക്കവുമില്ല ഭക്ഷണവുമില്ലാതെയാണ് നിങ്ങളുടെ സുരക്ഷക്കായി നെട്ടോട്ടമോടുന്നത്. പലയിടങ്ങളിലും ആർമി എത്തിയെന്ന് കേട്ടാൽത്തന്നെ വിഷയത്തിന്റെ ഗൗരവം മനസിലാക്കാവുന്നതാണ്.

ഇന്നലെ രാത്രിമുതൽ വെള്ളത്തിൽ നിന്ന് കാലുകൾ തണുത്ത് ഐസുപോലായതുകൊണ്ട് പല ഉദ്യോഗസ്ഥനമാർക്കും നടക്കാൻ പോലുമാവുന്നില്ല. അവരുടെ അദ്ധ്വാനം കുറക്കുവാനെങ്കിലും അവിടെനിന്നും മാറാൻ മനസുണ്ടാവണം.

ഇതെന്തിനാണ് ഇവിടെ പറയുന്നത് എന്നാൽ വീടിന്റെ രണ്ടാം നിലയിൽ കയറി ഫേസ് ബുക്കും നോക്കി വാർത്തയും കേട്ട് പലരും സുരക്ഷിതമാണെന്ന് കരുതി ഇരിക്കുകയാണ്. അവർ കാണാൻ വേണ്ടിയാണ് ഈ പോസ്റ്റ്‌. (അവരുടെ ബന്ധുക്കൾ കണ്ടാലും മതി)

വീടിന്റെ രണ്ടാം നില അത്രക്ക് സുരക്ഷിത സ്ഥാനമല്ലെന്ന് മനസിലാക്കുക. ഇനിയങ്ങോട്ട് വെള്ളം ഇറങ്ങുംവരെ കരണ്ടുണ്ടാവില്ല, ഭക്ഷണമുണ്ടാവില്ല, പുറത്തെല്ലാം മണിക്കൂറുകൾക്കുള്ളിൽ ഒന്നരയാൾ പൊക്കത്തിൽ വെള്ളം നിറയാൻ പോവുകയാണ്. പുറത്തിറങ്ങാൻ പോലും നിങ്ങൾക്കായെന്ന് വരില്ല.

നിങ്ങളെപ്പോലെ സുരക്ഷിത സ്ഥാനം നോക്കി രണ്ടാം നിലയിൽ നിങ്ങൾക്ക് കൂട്ടായി ഇഴജന്തുക്കളും രാത്രിയെത്തുമെന്ന് ഓർമിപ്പിക്കുന്നു.

ഇതുപോലെ ധീരത ചമഞ്ഞ ഒരാളുടെ ജീവൻ രക്ഷിക്കാൻ ഏതാണ്ട് ഒരു മണിക്കൂറോളാമാണ് ഫയർ ഫോഴ്സിന്റെ വിലപ്പെട്ട സമയം കൊടുക്കേണ്ടി വന്നത്.

മാറാത്തവർ മാറുക..

രാവിലെ മുതലുള്ള അനുഭവമാണ്…സാധിക്കുന്നവർ മറ്റുള്ളവരിൽ എത്തിക്കുക.രാവിലെ മുതൽ പ്രളയബാധിത പ്രദേശങ്ങളിൽ ഞങ്ങളാൽ ആവുന്ന…

Gepostet von ജിഷ്ണു ആലുവ am Mittwoch, 15. August 2018

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close