കോട്ടയം: ഈരാറ്റുപേട്ടയില്‍ മണ്ണിടിച്ചിലില്‍ നാല് പേര് മരിച്ചു. തീക്കോയിക്ക് സമീപം വെണ്ണിക്കുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. നരിമറ്റത്തില്‍ കൊട്ടിരിക്കല്‍ മാമി(85), അല്‍ഫോന്‍സ(11), മോളി(49), ടിന്റു(7) എന്നിവരാണ് മരിച്ചത്.