പാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് നെന്മാറയില് ഉരുള്‍പൊട്ടി ഏഴ് പേര് മരിച്ചു. നിരവധി പേര് മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്ന് വീടുകള്‍ ഒലിച്ച് പോയി. പ്രദേശത്ത് അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.