Kerala

ഞായറാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകള്‍ക്കാണ് മുന്നറിയിപ്പുള്ളത്. ഞായറാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും അറിയിപ്പുണ്ട്.

അതേസമയം വയനാട്ടിലും ശക്തമായ മഴ തുടരുകയാണ്. വൃഷ്ടിപ്രദേശത്ത് വനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറക്കും. 255 സെന്റിമീറ്ററാണ് നിലവില്‍ തുറന്നിട്ടുള്ളത്. നാലുഷട്ടറും ഘട്ടം ഘട്ടമായി ഉയര്‍ത്താനുള്ള അനുവാദം ഡാം സുരക്ഷ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 285 സെന്റിമീറ്ററിലേക്ക് ഷട്ടര്‍ ഉയര്‍ത്താനാണ് തീരുമാനം. പനമരം, കോട്ടത്തറ, പടിഞ്ഞാറത്തറ മേഖലകളിലേക്ക് കൂടുതലായി വെള്ളമെത്തും. കാരാപുഴ അണക്കെട്ടിന്റെ ഷട്ടറും 20 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തും. മണ്ണിടിഞ്ഞ് പലതവണ മാനന്തവാടി താമരശ്ശേരി ചുരങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.

301 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close