തിരുവനന്തപുരം: സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ വളരെ ജാഗ്രത പാലിക്കണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറണം. ഇപ്പോള്‍ വെള്ളമില്ലെന്നു കരുതി അവഗണിക്കരുത്. വെള്ളം കയറി വരാനുള്ള സാഹചര്യമാണുള്ളത്. നദികളുടെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ ബോട്ടുകളും ഉപയോഗിക്കും. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സഹകരിക്കണം. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധമന്ത്രി എന്നിവരുമായി സംസാരിച്ചിട്ടുണ്ട്. കൂടുതല്‍ കേന്ദ്രസേനയും സന്നാഹങ്ങളും വിട്ടുനല്‍കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
40 എന്‍ഡിആര്‍എഫ് സംഘത്തെയും ഇവര്‍ക്ക് 250 ലൈഫ് ജാക്കറ്റുകളും നല്‍കും. ആര്‍മിയുടെ സ്പെഷ്യല്‍ ഫോഴ്സ് കൂടി സംസ്ഥാനത്ത് എത്തും. എയര്‍ഫോഴ്സ് 10 ഹെലികോപ്റ്ററുകള്‍ വിട്ടു നല്‍കിയിട്ടുണ്ട്. 10 എണ്ണം കൂടി ഇന്ന് ഉച്ചയോടെ അനുവദിക്കും. ഇതിന് പുറമെ നാല് ഹെലികോപ്റ്ററുകള്‍ നേവിയും നല്‍കും. തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
അവധികള്‍ ഒഴിവാക്കി ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനം തുടരണമെന്നും, അത് ഡ്യൂട്ടിയായി തന്നെ കണക്കാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.