ന്യൂഡല്‍ഹി: കേരളത്തില്‍ മഴക്കെടുതി രൂക്ഷമായതോടെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരയോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദുരന്ത നിവാരണ സമിതിയുടെ യോഗമാണ് വിളിച്ചു ചേര്‍ത്തത്. യൂണിയന് സെക്രട്ടറി പി.കെ.സിന്‍ഹയുടെ നേതൃത്വത്തിലാണ് യോഗം.
രൂക്ഷമായ മഴക്കെടുതിയെ തുടര്‍ന്ന് കേരളം കേന്ദ്രത്തിന്റെ സഹായം തേടിയിരുന്നു. അടിയന്തരസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു.