ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ അന്ത്യത്തിൽ രാജ്യം അതിയായി ദുഖിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു യുഗത്തിന്റെ അന്ത്യമാണിത്. രാഷ്ട്രത്തിനു വേണ്ടി ജീവിച്ച അദ്ദേഹം പതിറ്റാണ്ടുകളോളം രാഷ്ട്രസേവനം നടത്തി. അടൽജിയുടെ കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടേയും ദുഖത്തിൽ പങ്കു ചേരുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമൃദ്ധവും ശക്തവുമായ ഇന്ത്യക്ക് അടിസ്ഥാനമിട്ടതിൽ അടൽജിയുടെ നേതൃത്വം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദീർഘവീക്ഷണത്തോടെ അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ രാജ്യത്തെ എല്ലാതരത്തിലുമുള്ള ജനങ്ങളുടെ ജീവിതത്തെ സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.