Kerala

കേന്ദ്രം 104 മോട്ടോർ ബോട്ടുകൾ കൂടി അനുവദിച്ചു : കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് പൂർണ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി

പ്രളയക്കെടുതിയിൽ ദുരിതത്തിലായ കേരളത്തിന്റെ രക്ഷാപ്രവർത്തനത്തിന് കേന്ദ്രം 104 മോട്ടോർ ബോട്ടുകളും 1300 ലൈഫ് ജാക്കറ്റുകളും അനുവദിച്ചു. സംസ്ഥാന സർക്കാർ 98 ബോട്ടുകളായിരുന്നു ആവശ്യപ്പെട്ടത് .1098 ലൈഫ് ജാക്കറ്റുകളും ആവശ്യപ്പെട്ടു . ഇന്ന് രാവിലെയാണ് സംസ്ഥാനം കൂടുതൽ സംവിധാനങ്ങൾ ആവശ്യപ്പെട്ടത്. പ്രതിരോധമന്ത്രിയുടെ ഓഫീസാണ് വിവരം അറിയിച്ചത്. 512 ലൈഫ്‌ബോയും 1000 റെയിൻ കോട്ടുകളും 300 ഗം‌ബൂട്ടുകളും അനുവദിച്ചിട്ടുണ്ട്.

അതേസമയം കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് പൂർണ പിന്തുണയാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രതിരോധമന്ത്രിയും ആഭ്യന്തര മന്ത്രിയും അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് 2500 പേരെയും പത്തനം‌തിട്ട 550 പേരേയും രക്ഷപ്പെടുത്തി. നാളെ പകലോടെ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ആളുകളേയും രക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.കേരളവും കേന്ദ്രവും ഒരേ മനസ്സോടെ സഹകരിച്ചു പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

116 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close