തിരുവനന്തപുരം: കേരളത്തിലെ മഴക്കെടുതി നേരിട്ട് വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച വിവിധ പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാജ്ഭവനിലായിരിക്കും പ്രധാനമന്ത്രി തങ്ങുക.