ന്യൂഡല്‍ഹി: വാജ്പേയിയുടെ വേര്‍പാടില്‍ അതിയായ ദുഖം തോന്നുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. അദ്ദേഹത്തിന്റെ മരണം ഒരു വലിയ ശൂന്യതയാണ് ഉണ്ടാക്കിയത്. ലക്ഷക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ ഈ ദുഖത്തില്‍ ഞാനും പങ്കു ചേരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.
ജീവിതത്തിലുടനീളം അദ്ദേഹം ജനാധിപത്യമൂല്യങ്ങള്‍ക്കായി നിലകൊണ്ട വ്യക്തിയാണ് അദ്ദേഹം. പാര്‍ലമെന്ററി, കാബിനറ്റ് മന്ത്രി, പ്രധാനമന്ത്രി എന്ന പദവികളിലെല്ലാം ഇരുന്ന സമയത്ത് എല്ലാ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം തന്റെ പ്രതിബദ്ധത വ്യക്തമാക്കിയിട്ടുള്ളതാണ്. വലിയ കാഴ്ചപ്പാടുള്ള നേതാവായിരുന്നു.
എല്ലാറ്റിനുമുപരി, അദ്ദേഹം ഒരു വലിയ ഹൃദയത്തിന്റെ ഉടമയായിരുന്നു. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായും അവരുടെ നേതാക്കളുമായും വിദേശ രാജ്യങ്ങളുമായും സഹവ്യക്തിത്വങ്ങളോടായാലും ഏറെ ബഹുമാനത്തോടെയാണ് പെരുമാറിയിരുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.