ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയ്ക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി. സംസ്കാരം ഡൽഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലിൽ നടന്നു. ഭൗതിക ശരീരം ബിജെപി ദേശീയ ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ചു.
വാജ്പേയിയുടെ ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ആയിരങ്ങളാണ് വിലാപയാത്രയിൽ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, ബിജെപി നേതാക്കൾ തുടങ്ങിയവർ വിലാപയാത്യ്ക്കൊപ്പമുണ്ടായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു വാജ്പേയ് അന്തരിച്ചത്. ഡൽഹിയിലെ എയിംസിലായിരുന്നു അന്ത്യം.