Kerala

മഴയിൽ കുറവ്;​ രണ്ട് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: വരുന്ന 19 മുതൽ കേരളത്തിൽ ലഭിക്കുന്ന മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ജനം ടിവിയോട് പറഞ്ഞു. തിരുവനന്തപുരം കാസർകോട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. മറ്റ് ജില്ലകളിൽ റെഡ് അലർട്ട് തുടരും.

സംസ്ഥാനത്ത് ഈ മാസം ഒൻപതിന് തുടങ്ങിയ ശക്തമായ മഴയ്ക്ക് അൽപം ശമനമായി. ഇന്ന് രാവിലെ രാവിലെ സംസ്ഥാനത്ത് ചിലയിടങ്ങിൽ മഴ ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാനം ഒട്ടാകെ മഴയിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. ഒഡീഷ തീരങ്ങളിൽ രൂപം കൊണ്ട് ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞതും ന്യൂനമർദ്ദം മദ്ധ്യപ്രദേശ് മേഖലയിലേക്ക് നീങ്ങിയതും മഴയുടെ ശക്തി കുറയാൻ കാരണമായി. മാത്രമല്ല മൺസൂൺ കാറ്റിനും ശക്തി ക്ഷയിച്ചു. ഇക്കാരണങ്ങളാൽ 19 മുതൽ കേരളത്തിൽ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്.

മഴയിൽ കുറവുണ്ടായ തിരുവനന്തപുരം കാസർകോട് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് നിൻവലിച്ചു. എന്നിരുന്നാലും തെക്കൻ കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ള തിന്നാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close