Kerala

കേരളത്തിന് സഹായവുമായി എസ്ബിഐ ; മിനിമം ബാലന്‍സ് പിഴ ഒഴിവാക്കി

തിരുവനന്തപുരം: മഴക്കെടുതി മൂലമുണ്ടായ ദുരിതം കണക്കിലെടുത്ത് സംസ്ഥാനത്ത് പണമിടപാടുകള്‍ക്കും വായ്പകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി ബാങ്ക് രണ്ട് കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇതിന് പുറമെ 2.7ലക്ഷം ജീവനക്കാരില്‍ നിന്നും സംഭാവന സ്വീകരിക്കുന്നുണ്ട്. ഈ തുകയും എസ്ബിഐയുടെ വകയായി നല്‍കുന്ന രണ്ട്‌കോടി രൂപയും ചേര്‍ത്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ഉപഭോക്താക്കള്‍ക്ക് ആശ്വാസകരമായ ഇളവുകളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴത്തുക അടക്കേണ്ടതില്ല. നഷ്ടങ്ങളില്‍ നിന്ന് കരകയറുന്നതിനുള്ള വായ്പകള്‍ക്ക് എസ്.ബി.ഐ പ്രോസസിംഗ് ഫീസും ഈടാക്കില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി പണം കൈമാറുന്നതിന് ഇനി ഫീസ് നല്‍കേണ്ടതില്ല. മിനിമം ബാലന്‍സ് പിഴ ഒഴിവാക്കിയിട്ടുണ്ട്.

ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്, എടിഎം കാര്‍ഡ്, ചെക്ക് ബുക്ക് എന്നിവക്കുള്ള ചാര്‍ജും ഒഴിവാക്കി. തിരിച്ചറിയല്‍ രേഖ നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് എസ്ബിഐ ശാഖയില്‍ ഫോട്ടോ മാത്രം നല്‍കി അക്കൗണ്ട് ആരംഭിക്കാം. പേഴ്‌സണല്‍ ലോണിന് അര്‍ഹരായവര്‍ക്ക് അതിവേഗ വായ്പകള്‍ ലഭിക്കും. ദുരിത ബാധിതനാണെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത് നല്‍കിയാല്‍ മതി.

പ്രവര്‍ത്തന രഹിതമായ എടിഎമ്മുകളും ബാങ്ക് ശാഖകളും എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കുമെന്നും എസ്ബിഐ വ്യക്തമാക്കി.

622 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close