തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത സ്ഥലങ്ങളില്‍ വ്യോമനിരീക്ഷണം നടത്തുന്നതിനായി പ്രധാനമന്ത്രി പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും വ്യോമമാര്‍ഗം പ്രധാനമന്ത്രി കൊച്ചി നേവല്‍ ബേസിലെത്തി്. മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്, ചീഫ് സെക്രട്ടറി എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. കൊച്ചിയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രളയസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്.
https://www.youtube.com/watch?v=Oi3GtSJF5lM
Prime Minister Narendra Modi arrives in Kochi. #KeralaFloods pic.twitter.com/188CsnTZ3L
— ANI (@ANI) August 18, 2018
റാന്നി, ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട, ചാലക്കുടി എന്നീ സ്ഥലങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം കൊച്ചിയില്‍ അവലോകനയോഗം ചേരും. മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും.
PM Narendra Modi leaves from Thiruvananthapuram for an aerial survey of flood-affected areas of Kochi. #KeralaFloods pic.twitter.com/CWdg2vzjwq
— ANI (@ANI) August 18, 2018