കൊച്ചി: പ്രളയക്കെടുതി വിലയിരുത്താന്‍ കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കിയത്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഇവിടെ നിന്ന് പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇരുന്നത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ തുടര്‍ സഞ്ചാരം സാധ്യമാകാതെ വരികയായിരുന്നു.
പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും ഉണ്ട്. എല്ലാവരും ഇപ്പോള്‍ നാവിക സേന ആസ്ഥാനത്ത് തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശനം തുടരുമോയെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയില്ല.