തിരുവനന്തപുരം: പ്രളയക്കെടുതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതലയോഗം തുടങ്ങി. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കൊച്ചി നേവല്‍ ബേസിലാണ് യോഗം ചേരുന്നത്.
Media reports of PM Narendra Modi’s aerial survey being cancelled not yet confirmed, PM currently chairing a meeting in Kochi with CM Pinarayi Vijayan, Union Minister KJ Alphons and other officials #Keralafloods pic.twitter.com/f0sR8LGMFZ
— ANI (@ANI) August 18, 2018
അതേസമയം പ്രളയക്കെടുതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നടത്താനിരുന്ന വ്യോമനിരീക്ഷണം റദ്ദാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ തിരിച്ചിറക്കുകയായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ഇവിടെ നിന്ന് പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇരുന്നത്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഹെലികോപ്റ്ററില്‍ തുടര്‍ സഞ്ചാരം സാധ്യമാകാതെ വരികയായിരുന്നു.