കൊച്ചി: അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റു.
അതേസമയം പ്രളയബാധിത സ്ഥലങ്ങളിലൂടെയുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആരംഭിച്ചു. അല്‍പ്പസമയം മുന്‍പാണ് ഹെലികോപ്റ്ററില്‍ പ്രധാനമന്ത്രിയും സംഘവും യാത്ര തിരിച്ചത്. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. രാവിലെ എട്ട് മണിക്ക് പ്രധാനമന്ത്രിയും സംഘവും യാത്ര തിരിച്ചുവെങ്കിലും കാലാവസ്ഥ അനുകൂലം അല്ലാത്തതിനാല്‍ ഹെലികോപ്റ്റര്‍ തിരിച്ചിറക്കുകയായിരുന്നു.
#WATCH: Prime Minister Narendra Modi conducts an aerial survey of flood affected areas. PM has announced an ex-gratia of Rs. 2 lakh per person to the next kin of the deceased and Rs.50,000 to those seriously injured, from PM’s National Relief Funds (PMNRF). #KeralaFloods pic.twitter.com/T6FYNVLmMu
— ANI (@ANI) August 18, 2018