തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലത്തും കാസര്‍കോഡും യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറീസ പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
രാവിലെ രണ്ട് ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് നല്‍കിയിരുന്നത്. പിന്നീടാണ് മറ്റ് ഒമ്പത് ജില്ലകളിലും അലര്‍ട്ട് പ്രഖ്യാപിച്ചത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് മഴക്ക് നേരിയ ശമനം ഉണ്ട്. ആലുവ, ചാലക്കുടി മേഖലകളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്.