ന്യൂഡൽഹി: പ്രളയക്കെടുതി രൂക്ഷമായ കേരളത്തിന് സഹായവുമായി വിവിധ സംസ്ഥാനങ്ങൾ രംഗത്തെത്തി. കേരളത്തിന് സഹായമായി 20 കോടി അടിയന്തിരമായി നൽകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. കേരളത്തെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഫഡ്നാവിസ് പറഞ്ഞു.
ഗുജറാത്ത് സർക്കാർ പത്ത് കോടി രൂപയും ഝാർഖണ്ഡ് സർക്കാർ അഞ്ച് കോടി രൂപ കൈമാറും. തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിനൊപ്പമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡൽഹി, തെലുങ്കാന സർക്കാരുകളും കേരളത്തിന് സഹായവുമായി രംഗത്തെത്തിയിരുന്നു.