ചെങ്ങന്നൂർ: ചെങ്ങന്നൂർ മേഖലയിൽ ഇന്നത്തെ രക്ഷാപ്രവർത്തനം സജീവമെന്ന് എംഎൽഎ സജി ചെറിയാൻ. ഇന്ന് രാത്രിയോടുകൂടി നാളത്തെ പ്രവർത്തന രീതി തയ്യാറാക്കും. സൈന്യം എത്തിയിട്ടുണ്ട്.
സൈന്യം സജീവമായി രംഗത്തുള്ളതിനാൽ എല്ലാവരെയും രക്ഷിക്കാൻ സാധിക്കും. രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സ്ഥലങ്ങൾ ഇപ്പോഴുമുണ്ടെന്നും സജി ചെറിയാൻ ജനം ടിവിയോട് പറഞ്ഞു.