തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കക്ക് വിട നല്കി മഴ കുറയുമെന്ന വാര്‍ത്ത. എറണാകുളത്തും ഇടുക്കിയിലും പത്തനംതിട്ടയിലും പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കഴിഞ്ഞ ദിവസം 11 ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ഈ ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതിന് ശേഷം റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളില്‍ നിലനിര്‍ത്തിയെങ്കിലും പിന്നീട് ഇതും പിന്‍വലിക്കുകയായിരുന്നു. എങ്കിലും ഇൗ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഒറ്റപ്പെട്ട മഴ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.