Kerala

20 മുതല്‍ കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍

കൊച്ചി: കൊച്ചിയിലെ നാവികസേന വിമാനത്താവളത്തില്‍ നിന്ന് 20 മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. എയര്‍ ഇന്ത്യയുടെ സബ്‌സിഡറിയായ അലയന്‍സ് എയര്‍ ബംഗലുരുവില്‍ നിന്നും കൊച്ചി നാവികസേന വിമാനത്താവളത്തിലേക്കാണ് സര്‍വീസ് നടത്തുക. 70 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എടിആര്‍ വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. രാവിലെ 6നും 10നും ബംഗലുരുവില്‍ നിന്ന് കൊച്ചിയിലേക്കും രാവിലെ 8.10നും 12.10നും കൊച്ചിയില്‍ നിന്ന് ബംഗലുരുവിലേക്കും സര്‍വീസ് നടത്തും. ഉച്ചയ്ക്ക് 2.10ന് ബംഗലുരുവില്‍ നിന്ന് പുറപ്പെടുന്ന വിമാനം 5.10ന് കോയമ്പത്തൂരിലെത്തിയ ശേഷം കൊച്ചിയിലേക്ക് തിരിക്കും. 4.25ന് കൊച്ചിയിലെത്തുന്ന വിമാനം 5.10ന് പുറപ്പെട്ട് കോയമ്പത്തൂര്‍ വഴി 7.30ന് ബംഗലുരുവിലെത്തും.

196 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close