ആലപ്പുഴ: ആലപ്പുഴയില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം ആയിരത്തിലധികമായെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ്. രണ്ടു ലക്ഷത്തി ഇരുപതിനായിരം പേര് ക്യാമ്പുകളില്‍ കഴിയുന്നു. ചെങ്ങന്നൂര്‍, പാണ്ടനാട് മേഖലകളിലെ രക്ഷാ പ്രവര്‍ത്തനം ഇന്ന് വൈകിട്ടോടെ അവസാനിക്കും. ആരും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും തെറ്റായ സന്ദേശം കൈമാറുന്നവര്‍ക്കു എതിരെ കര്‍ശന നടപടി എന്നും കളക്ടര്‍ വ്യകത്മാക്കി
ചെങ്ങന്നൂരിലെയും കുട്ടനാട്ടിലെയും രക്ഷാപ്രവര്‍ത്തനം അവസാനഘത്തിലാണ്. പരമാവധി ആളുകളെ രക്ഷിക്കാന്‍ നോക്കുന്നു. ഇന്നലെ രണ്ടു പേര് മാത്രമാണ് ചെങ്ങന്നൂരില്‍ മരിച്ചത്. മറിച്ചു വരുന്ന കണക്കുകള്‍ തെറ്റാണ്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് വ്യക്തത വരുത്തണമെന്നും കളക്ടര്‍ അറിയിച്ചു.