കൊച്ചി: ആലുവ, പറവൂര്‍, കാലടി മേഖലകളില്‍ ജലനിരപ്പ് താഴുന്നു. സാഹചര്യം പ്രയോജനപ്പെടുത്തി ഇന്ന് രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാനാണ് നീക്കം. ഗതാഗത സംവിധാനങ്ങള്‍ പലമേഖലയിലേക്കും പുനസ്ഥാപിച്ചുതുടങ്ങി. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി ഇന്ന് പുനരാരംഭിക്കും. മൂന്ന് ദിവസമായി ട്രെയിന്‍ തടസ്സപ്പെട്ട കോട്ടയം റൂട്ടില്‍ ഇന്നലെ ട്രയല്‍ റണ്‍ നടത്തിയിരുന്നു.
നാളെമുതല്‍ നേവിയുടെ വിമാനതാവളത്തില്‍നിന്നും വിമാനസര്‍വ്വീസും പുനരാരംഭിക്കും. എറണാകുളം കായംകുളം റൂട്ടില്‍ ഇന്ന് മുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കും. കെഎസ്ആര്‍ടിസി തിരുവനന്തപുരത്തു നിന്നും എം,സി റോഡ് വഴി അടൂര്‍ വരെ സര്‍വ്വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.