തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി മിക്ക ഇടങ്ങളിലും സര്‍വീസ് പുനരാരംഭിച്ചു. കെ.എസ്.ആര്.ടി.സി അടൂരില്‍ നിന്ന് കോട്ടയത്തേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. കോട്ടയം എം.സി റോഡില്‍ ബസുകള്‍ ഓടിത്തുടങ്ങി. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കും, എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സര്‍വീസുകള്‍ നടക്കുന്നുണ്ട്. തിരുവനന്തപുരം-കോട്ടയം സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കും.
എറണാകുളം-അങ്കമാലി റൂട്ടില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ ഈ റോഡും ഗതാഗത യോഗ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതവും പുനരാരംഭിച്ചിട്ടുണ്ട്. വളരെ വേഗം കുറച്ചാണ് പല ട്രെയിനുകളും ഓടുന്നത്. തിരുവനന്തപുരം-എറണാകുളം പാതയില്‍ റെയില്‍ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചിട്ടുണ്ട്. സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്. എറണാകുളം-ഷൊര്‍ണൂര്‍ മേഖലയില്‍ തിങ്കളാഴ്ച രാവിലെയോടെ ഗതാഗതം പുനസ്ഥാപിക്കുമെന്നാണ് കരുതുന്നത്.