തിരുവനന്തപുരം: പ്രളയം നേരിടാന്‍ സൈന്യത്തെ വിളിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം കുബുദ്ധിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യത ഇല്ലാതാക്കാനുള്ള കുബുദ്ധിയാണിത്. കാര്യങ്ങള്‍ സൈന്യത്തെ ഏല്‍പ്പിച്ചാല്‍ സിവില്‍ ഭരണം ഇല്ലാതാകുമെന്നും കോടിയേരി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. രക്ഷാദൗത്യം സൈന്യത്തെ ഏല്പ്പിക്കുകയാണെങ്കില് ദുരന്തത്തിന്റെ ആഘാതം കുറക്കാനാകുമെന്നാണ് ചെന്നിത്തല പറഞ്ഞത്.