കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐയുടെ അക്രമം. സംസ്ഥാനം ദുരന്തമുഖത്ത് നില്ക്കുമ്പോള് രാഷ്ട്രീയ മത ജാതി ഭേദമില്ലാതെ ആളുകള്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഈ സംഭവം. സംഘടിച്ചെത്തിയ മുപ്പതിലേറെ പേരാണ് ക്യാമ്പില്‍ അഴിഞ്ഞാടിയത്. രാത്രി ക്യാമ്പില്‍ അതിക്രമിച്ചു കയറിയത് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതാണ് പ്രകോപനം. പോലീസിനെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ഇവര്‍ ആക്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. അഭിമന്യുവിനെ കൊന്ന പോലെ ഒറ്റക്കുത്തിന് കൊല്ലുമെന്നും ഈ സംഘം ഭീഷണി മുഴക്കി.
ആക്രമണത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം നടത്തിയതിന് ഇരുപതിലേറെ എസ്.ഡി.പി.ഐക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.