ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനൊപ്പമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഗവര്‍ണര്‍ പി.സദാശിവത്തെയും മുഖ്യമന്ത്രി പിണറായി വിജയനേയും വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രപതി ത്യപ്തി രേഖപ്പെടുത്തി. എന്‍.ഡി.ആര്.എഫിനേയും, ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സന്നദ്ധ സംഘടനകളേയും രാഷ്ട്രപതി അഭിനന്ദിച്ചു. കേരളം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രപതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.