തൊടുപുഴ: സമൂഹമാദ്ധ്യമങ്ങളിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തകരെ അപമാനിച്ച ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സന്തോഷിനെ സസ്പെന്‍ഡ് ചെയ്തു. ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ച് സന്തോഷ് ദുരിതാശ്വാസ പ്രവര്‍ത്തകരെ അപമാനിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരണം നടത്തിയിരുന്നു.