തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി ഭാരതത്തിലെ മുഴുവൻ സാമൂഹിക സംഘടനകളും സാദ്ധ്യമായ സഹായങ്ങൾ നൽകണമെന്ന് ആർഎസ്എസ് സർകാര്യവാഹ് ഭയ്യാജി ജോഷി. സ്വന്തം ജീവൻ പണയപ്പെടുത്തി നിരവധി സന്നദ്ധ സംഘടനകളുടെ പ്രവർത്തകർ ദുരന്ത ബാധിതരെ രക്ഷിക്കുന്നതിനായി രംഗത്തുണ്ട്. അവരെല്ലാവരും പ്രശംസ അർഹിക്കുന്നു.
കേരളത്തിലെ പ്രളയക്കെടുതി ദുരിതാശ്വാസത്തിനായി രാജ്യത്തെ മുഴുവൻ പേരും ഒന്നിക്കണം. ആവശ്യ വസ്തുക്കൾ എത്തിച്ച് എല്ലാവരും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിക്കണം.
ലക്ഷക്കണക്കിന് ആളുകളാണ് പ്രളയത്തിൽ ഒറ്റപ്പെട്ടത്. സേനാവിഭാഗങ്ങളും എല്ലാ സർക്കാരുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്. രാജ്യത്തെ മുഴുവൻ സാമൂഹ്യ സംഘടനകളും വ്യക്തികളും കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.