തൃശൂര്‍: ഷോളയാര്‍ ഡാമില്‍ എട്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. കഴിഞ്ഞ ദിവസം ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ രണ്ട് തവണ ഇവര്‍ക്കായി എത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇവര്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഷോളയാര്‍ ഡാമിലേക്കും അതിരപ്പള്ളി-വാഴച്ചാല്‍ മേഖലകളിലേക്കും ഉള്ള റോഡുകള്‍ തകര്‍ന്നതാണ് ഇവര്‍ കുടുങ്ങിക്കിടക്കാന്‍ കാരണമായത്. ഉദ്യോഗസ്ഥരെ ഇന്ന് പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.