തൃശൂര്‍: മലവെള്ളപ്പാച്ചിലില്‍ ഒളിച്ചുവന്ന മരങ്ങളും ചില്ലകളും പെരിങ്ങള്‍കുത്ത് ഡാമില്‍ കുടുങ്ങിക്കിടക്കുന്നു. ഡാമിന്റെ ഷട്ടറിനോടു ചേര്‍ന്ന ഭാഗത്താണ് ഇവ അടിഞ്ഞു കൂടിക്കിടന്നത്. ഡാമിലേക്കെത്തിയ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കോഴിക്കോട് നിന്ന് ഖലാസികള്‍ എത്തി. ഇവ നീക്കം ചെയ്തില്ലെങ്കില്‍ ഡാമിന്റെ സുരക്ഷക്ക് ഭീഷണിയാകുമെന്ന് കണ്ടാണ് മുറിച്ചു നീക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
ഡാമിലേക്കുള്ള പല റോഡുകളും സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. ഡാമില്‍ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിലും മരങ്ങളും പാറക്കഷണങ്ങളും വീണാണ് റോഡുകള്‍ക്ക് തകരാര്‍ സംഭവിച്ചിരിക്കുന്നത്.
വലിയമരങ്ങള്‍ വന്നിടിച്ചിട്ടുണ്ടെങ്കിലും ഡാമിന് ബലക്ഷയമില്ലെന്നാണ് വിശദീകരണം.