ഇടുക്കി: ഇടുക്കി ജില്ലയിലെ മഴയുടെ അളവില്‍ കാര്യമായ കുറവ്. ഇതോടെ മുല്ലപ്പെരിയാറിന്റെ 13 സ്പില്‍വേ ഷട്ടറുകളില്‍ എട്ടെണ്ണം പൂര്‍ണമായും താഴ്ത്തി. മറ്റ് ഷട്ടറുകള്‍ അരയടി ആക്കിയും താഴ്ത്തിയിട്ടുണ്ട്. 140 അടിയാണ് ഇപ്പോള്‍ ഇവിടുത്തെ ജലനിരപ്പ്.
ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. സെക്കന്റില്‍ ഏഴു ലക്ഷം ലിറ്റര്‍ വെള്ളം പുറത്ത് വിട്ടിരുന്നത് ആറ് ലക്ഷമാക്കിയാണ് കുറച്ചിരിക്കുന്നത്. 2401.74 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്കൊഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വന്നതും, വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതുമെല്ലാം ഡാമിലെ ജലനിരപ്പ് ഉയരുന്നത് പതിയെ ആക്കിയിട്ടുണ്ട്.
ചെറുതോണി ഉപ്പുതോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്നും ഒരു മൃതദേഹം കണ്ടെടുത്തു. ഇനി രണ്ടു പേരെ കൂടി ഇവിടെ കണ്ടെത്താനുണ്ട്. തൊടുപുഴ മേഖലയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. കെഎസ്ആര്‍ടിസിയും ഭാഗികമായി സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.