ന്യൂഡല്‍ഹി: മഴക്കെടുതിയുടെ ആഘാതത്തില്‍ വലയുന്ന കേരളത്തില്‍ 3757 മെഡിക്കല്‍ ക്യാമ്പുകള്‍ തുറന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. 90 ഇനത്തിലുള്ള മരുന്നുകളാണ് പ്രധാനമായും ആവശ്യം. കേന്ദ്രത്തില്‍ നിന്നുള്ള മരുന്നുകളുടെ ആദ്യ ഗഡു കേരളത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്ഥിതിഗതികള്‍ എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്. ഇപ്പോള്‍ ഉള്ളതിനു പുറമെ അടിയന്തര വൈദ്യ സഹായത്തിനുള്ള കേന്ദ്രസംഘം ഉടന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും നഡ്ഡ പറഞ്ഞു.