കൊച്ചി: എറണാകുളം നായരമ്പലത്ത് ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎമ്മിന്റെ ഗുണ്ടായിസം. പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി ഉല്ലാസിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് കടത്തുന്നത് നാട്ടുകാര്‍ തടയുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസുകാര്‍ക്കെതിരെയും ലോക്കല്‍ സെക്രട്ടറി ഉല്ലാസ് അതിക്രമം കാണിക്കുന്ന ദൃശ്യങ്ങള്‍ ജനം ടി വി ക്ക് ലഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി നായരമ്പലം ഭഗവതി വിലാസം ഹയര്‍ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു സംഭവം. ക്യാമ്പിലെ അന്തേവാസികള്‍ക്ക് വേണ്ടി എത്തിച്ച ഭക്ഷ്യ വസ്തുക്കള്‍ അടക്കം സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസിലേക്ക് കടത്തിയതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ക്യാമ്പിലെ അന്തേവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴുള്ള അവസ്ഥ ഇതായിരുന്നു.
https://www.youtube.com/watch?v=38_IqF4jQ8U
സിപിഎം ലോക്കല്‍ സെക്രട്ടറി ഉല്ലാസിന്റെ നേതൃത്വത്തിലാണ് ദുരുതബാധിതര്ക്കെതിരെയും പൊലീസിന് നേരെയും അതിക്രമം അഴിച്ചുവിട്ടത്. എന്നാല്‍ സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെ ഒരു നടപടിയും പൊലീസ് സ്വീകിരിച്ചിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമായി കഴിഞ്ഞു.