തിരുവനന്തപുരം: പ്രളയ കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വ കക്ഷി യോഗം ചേരും. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും മറ്റ് തുടര്‍നടപടികളും ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. വൈകിട്ട് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസമാകും പ്രധാന ചര്‍ച്ചാവിഷയം. പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് 20000 കോടി രൂപയുടെ നാശ നഷ്ടമാണ് ഉണ്ടായത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ധനസഹായം ആവശ്യപ്പെടുന്നത് സംബന്ധിച്ച കാര്യങ്ങളും സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ആയേക്കും. നിലവിലെ കണക്കനുസരിച്ച് പത്ത് ലക്ഷത്തി ഇരുപത്തി എണ്ണായിരത്തി എഴുപത്തി മൂന്ന് പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.