തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 36 അധിക സര്‍വീസുകള്‍ നടത്തും. 12 ആഭ്യന്തര സര്‍വീസുകളും 24 അന്താരാഷ്ട്ര സര്‍വീസുകളുമാണ് നടത്തുന്നത്.
കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്നുണ്ട്. ചെറുവിമാനങ്ങളാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്. ബംഗലുരുവിലേക്കും കോയമ്പത്തൂരിലേക്കും ഇന്നലെ അലയന്‍സ് എയര്‍ സര്‍വീസ് നടത്തിയിരുന്നു. ഇന്ന് ഇന്റിഗോ കൂടി വന്നതോടെ ചെന്നൈയിലേക്കും സര്‍വീസുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 26 വരെ സര്‍വീസ് നടത്തില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ചെളി അടിഞ്ഞതിനാല്‍ റണ്‍വേയിലടക്കം ശുചീകരണം പൂര്‍ത്തിയായതിന് ശേഷമേ വിമാനത്താവളം തുറക്കൂ.