തിരുവനന്തപുരം: വെള്ളപ്പൊക്കത്തിന്റെ സമയത്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന വ്യാജസന്ദേശം അയച്ച യുവാവ് പിടിയില്‍. നെന്മാറ സ്വദേശി അശ്വിന് ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വ്യാജ പ്രചാരണം നടത്തുന്ന പോസ്റ്റുകളെ കുറിച്ച് സൈബര്‍ ഡോം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ.ജി.മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.