തൃശൂര്‍: ചാലക്കുടി മാര്‍ക്കറ്റില്‍ വെള്ളപ്പൊക്കം മൂലം 300 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കുകള്‍. ടണ്‍കണക്കിന് ഭക്ഷ്യധാന്യങ്ങളും മറ്റ് ഉത്പന്നങ്ങളുമാണ് ചാലക്കുടി മാര്‍ക്കറ്റിലും പരിസര പ്രദേശങ്ങളിലുമായി വെള്ളം കയറി നശിച്ചത്. ഓണവും ബക്രീദുമുള്പ്പെടെ ഉള്ള വിശേഷാവസരങ്ങള്‍ മുന്‍കൂട്ടി കണ്ട് പലരും അധിക സ്റ്റോക്കുകള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ഇത് നാശനഷ്ടത്തിന്റെ തോത് കൂട്ടി. ഇതിന് പുറമെ പലവ്യഞ്ജനസാധനങ്ങള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ തുടങ്ങി എല്ലാം നശിച്ചു പോയ അവസ്ഥയിലാണ്. ഇവയൊന്നും ഇനി ഉപയോഗിക്കാന്‍ സാധിക്കില്ല.
Kerala: Restoration work started at Chalakudy market in Thrissur after a decrease in the water level in the district. #KeralaFloods pic.twitter.com/yRZPh6c95q
— ANI (@ANI) August 21, 2018
ചാലക്കുടി പുഴയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ മാളയിലുള്പ്പെടെ ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലായിട്ടുണ്ട്. റോഡുകളും സഞ്ചാരയോഗ്യമാക്കി വരുന്നതേ ഉള്ളു. ട്രാന്‍സ്ഫോമറുകള്‍ പിഴുതു പോയതിനാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും സമയമെടുക്കും.വ്യാപാരമേഖല പഴയ സ്ഥിതിയിലാകാന്‍ ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.