തിരുവനന്തപുരം ; ധാർമികത ഉണ്ടെങ്കിൽ മന്ത്രി കെ.രാജു രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള.മര്യാദയുള്ള മുഖ്യമന്ത്രിയാണെങ്കിൽ രാജി കത്ത് എഴുതി വാങ്ങണം.സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പോരായ്മകൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിമാർ തമ്മിലുള്ള തർക്കമാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചത്.ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന റെഡ് ക്രോസും, സേവാഭാരതിയും പോലുള്ള സംഘടനകൾ അവരുടെ മുദ്ര പ്രദർശിപ്പിക്കരുതെന്ന മുഖ്യമന്ത്രിയുടെ വാദം അംഗീകരിക്കാനാകില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് സ്റ്റാലിന്റെ ഭാഷയാണ് .
കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്നവർ ദുരിതബാധിതർക്ക് എത്ര ധനസഹായം നൽകിയെന്നും എത്ര പദ്ധതികൾ പ്രഖ്യാപിച്ചെന്നും വ്യക്തമാക്കണം.
ദുരിതാശ്വാസ ഫണ്ടുകൾ വക മാറ്റി ചിലവാക്കിയ ചരിത്രം ഉള്ളതിനാലാകും പണത്തിന് പകരം കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ബി.ജെ.പിയുടെയും പോഷക സംഘടനകളുടെയും നേതാക്കളും അണികളും തിരുവോണ നാളിൽ ദുരിതബാധിതർക്കൊപ്പം ചേർന്ന് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.