ന്യൂഡൽഹി ; ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവ്വെ ഫലം.
സർവ്വെയിൽ പങ്കെടുത്തവരിൽ 26 ശതമാനം പേരാണ് മോദിയെ രാജ്യത്തെ മികച്ച പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.20 ശതമാനം വോട്ടുകൾ നേടിയ ഇന്ദിരാ ഗാന്ധി രണ്ടാം സ്ഥാനത്തും,12 ശതമാനം വോട്ടുകൾ നേടിയ അടൽ ബിഹാരി വാജ്പേയി മൂന്നാം സ്ഥാനത്തുമാണുള്ളത്.
ജവഹർലാൽ നെഹ്രുവിന് 10 ശതമാനം വോട്ടുകളും,രാജീവ് ഗാന്ധിയ്ക്ക് 7 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ മോദിയ്ക്ക് ലഭിച്ച വോട്ടിൽ വർധനവാണുള്ളതെന്നും സർവ്വെ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ വടക്ക്,കിഴക്കൻ ഭാഗങ്ങളിലുള്ള വോട്ടർമാരും എക്കാലവും മോദിയാണ് പ്രിയപ്പെട്ട നേതാവെന്നും സർവ്വെയിൽ അഭിപ്രായപ്പെട്ടിരിക്കുന്നു.