കശ്മീർ ; ജമ്മു കശ്മീരിൽ ബിജെപി പ്രവർത്തകനെ ഭീകരർ കൊലപ്പെടുത്തി. ഷബീർ അഹമ്മദ് ഭട്ടിനെയാണ് വധിച്ചത്.
പുൽവാമ ജില്ലയിൽ ബുധനാഴ്ച പുലർച്ചെ 2.30ന് രാഖെലിറ്റർ മേഖലയിലാണ് സംഭവം.
ചൊവ്വാഴ്ച വൈകുന്നേരം ഇയാളെ തട്ടിക്കൊണ്ടുപോയിരുന്നു. പൊലീസ് തിരച്ചിലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതും ഭീകരർ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
അതേ സമയം കശ്മീരില്‍ ഇന്ന് ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ ഭീകരര്‍ പാക് പതാകയും ഇസ്ലാമിക് സ്റ്റേറ്റ് പതാകകളുമായി പ്രകടനം നടത്തി. പള്ളിയിലെ ഈദ് പ്രാര്‍ത്ഥനകള്‍ അവസാനിച്ചതിന് പിന്നാലെ നടത്തിയ പ്രകടനത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും പൊലീസുമായി ഏറ്റുമുട്ടലുകൾ ഉണ്ടാവുകയും ചെയ്തു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.