തിരുവനന്തപുരം ; വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് തുറന്നതിൽ വീഴ്ച്ചയുണ്ടായതായി തുറന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്.
അണക്കെട്ട് തുറക്കും മുൻപ് ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകുന്നതിൽ വീഴ്ച്ച പറ്റിയിട്ടുണ്ട്.അണക്കെട്ട് തുറക്കും മുൻപ് അനുമതി തേടിയിരുന്നില്ലെന്നും,മുന്നറിയിപ്പുകൾ നൽകിയിരുന്നില്ലെന്നും വയനാട് കലക്ടറും ആരോപിച്ചിരുന്നു.
മുന്നറിയിപ്പുകൾ ഇല്ലാതെ അണക്കെട്ട് തുറന്നപ്പോൾ തകർന്നത് പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകളിലെ നിരവധി വീടുകളാണ്.