കൊച്ചി ; വനം മന്ത്രി കെ രാജു വിദേശ യാത്ര നടത്തിയതിൽ ഔചിത്യക്കുറവ് മാത്രമല്ല നിയമ ലംഘനവും നടന്നതായി റിപ്പോർട്ട് .
ചുമതല കൈമാറ്റത്തിൽ വകുപ്പ് തലത്തിൽ സ്വീകരിക്കേണ്ട നടപടികളൊന്നും പാലിക്കാതെയാണ് മന്ത്രി വിദേശത്തേയ്ക്ക് പോയതെന്നാണ് സൂചന.
വകുപ്പ് കൈമാറുമ്പോള്‍ പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കത്ത് നല്കി ഉത്തരവിറക്കണമെന്നാണ് വ്യവസ്ഥ. ഇത് പാലിക്കപ്പെട്ടിട്ടില്ല
പ്രളയക്കെടുതിയിൽ സംസ്ഥാനം വലയുമ്പോൾ മന്ത്രി കെ രാജു വിദേശ യാത്രക്ക് പോയത് സ്വന്തം ലെറ്റർ പാഡിൽ ചുമതല കൈമാറിക്കൊണ്ടുള്ള കത്ത് മാത്രം നല്കിയിട്ടാണ്.
എന്നാൽ ഇതിലെ ധാർമികതയ്ക്കപ്പുറം നിയമലംഘനവും ചൂണ്ടിക്കാട്ടുകയാണ് നിയമ വിദഗ്ദ്ധർ .
മുൻപ് പല മന്ത്രിമാരും വിദേശ യാത്ര നടത്തിയപ്പോൾ ഇത്തരത്തിൽ നടപടികൾ കൈക്കൊണ്ടിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു .
വനം മന്ത്രിയുടെ വകുപ്പ് കൈമാറ്റം അസാധുവാണെന്നു വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി എടുക്കുന്ന തുടർ നടപടി നീതിയുക്തമാകണമെന്ന ആവശ്യമാണ് ജനങ്ങൾ ഉയർത്തുന്നത്.